ഛണ്ഡീഗഡ്: കുരുക്ഷേത്ര ഭൂമിയിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഹരിയാനയിൽ ബിജെപി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. മൂന്നാമതും ഹരിയാന ബിജെപിയ്ക്ക് ഒപ്പമാണെന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.
49 സീറ്റുകളിലാണ് ബിജെപി ഹരിയാനയിൽ മുന്നിട്ട് നിൽക്കുന്നത്. ആകെ 90 സീറ്റുകൾ ഉള്ള സംസ്ഥാനത്ത് ഇതിനോടകം തന്നെ ബിജെപി കേവല ഭൂരിപക്ഷം മറികടന്നിട്ടുണ്ട്. ഇതോടെ വിജയം ഏറെക്കുറേ ഉറപ്പിച്ച മട്ടിലാണ് ബിജെപി. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോഴും, ഇവിഎം വോട്ടുകൾ എണ്ണാൻ തുടങ്ങിയപ്പോഴും ബിജെപി പിന്നിൽ ആയിരുന്നു. എന്നാൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടതോടെ സ്ഥിതിഗതികൾ ആകെ മാറി.
കോൺഗ്രസിനെ 35 സീറ്റിൽ ഒതുക്കിയാണ് ബിജെപി തേരോട്ടം തുടരുന്നത്. ഇന്ത്യൻ നാഷണൽ ലോക്ദൾ, ബിഎസ്എപി എന്നീ പാർട്ടികൾ ഒന്ന് വീതം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Discussion about this post