തീയറ്ററുകളെ കുടുകുടെ ചിരിപ്പിപ്പാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം നിർവഹിക്കുന്ന ആട് എന്ന കോമഡി എന്റർടൈയ്ൻമെന്റിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ‘ആട് 3- വൺ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ മിഥുൻ മാനുവൽ തന്നെയാണ് പുതിയ വിശേഷം പുറത്തുവിട്ടത്.
തിരക്കഥയുടെ ആദ്യ പേജുള്ള ലാപ്ടോപ്പ് സ്ക്രീനിന്റെ ചിത്രമാണ് മിഥുൻ മാനുവൽ പങ്കുവച്ചിരിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം, വിദൂരതയുടെ ഭൂതകാലത്തിലേക്ക്, വിദൂരമായ ഭാവിയിലേക്ക്, അലയടിക്കുന്ന പ്രക്ഷുബ്ദമായ വർത്തമാനത്തിലേക്ക്,.. ഒടുവിൽ അവർ ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡി’ന് ഒരുങ്ങുകയാണ്’ എന്ന കാപ്ഷനോടെയാണ് അദ്ദേഹം കാപ്ഷൻ പങ്കുവച്ചത്.
ജയസൂര്യ, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് ഉൾപ്പെടെയുള്ള വൻ താരനിരയാണ് ആട് 3യിൽ അണിനിരക്കാനൊരുങ്ങുന്നത്. ഈ വർഷം മാർച്ചിന് ആട് 3 വരുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും പിന്നീട് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
Discussion about this post