പ്രമേഹ രോഗികൾ കൂടുതാലി കൊണ്ടിരിക്കുകയാണ്. ഡയബറ്റിസ് മെലറ്റിസ് എന്ന് അറിയപ്പെടുന്നതാണ് പ്രമേഹം. സാധാരണക്കാർക്കിടയിൽ ഷുഗർ അല്ലെങ്കിൽ പഞ്ചസാരയുടെ അസുഖം എന്ന് പൊതുവെ അറിയപ്പെടുന്ന രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾ നിലവിൽ പ്രമേഹ രോഗികളാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ പറ്റും. ഏന്തൊക്കെയാണ് ആ പൂക്കൾ .
ഡാലിയ
കാണാൻ അതി സുന്ദരമാണ് ഡാലിയ. എന്നാൽ കാണാൻ ഭംഗി മാത്രമല്ല പ്രമേഹത്തിനും പറ്റിയ പൂവാണ്. ഡാലിയ പൂക്കളുടെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടീഷൻ ഉൾപ്പെടെയുള്ള മൂന്ന് തന്മാത്രകൾ പ്രീ ഡയബെറ്റിക്സ് പ്രമേഹ രോഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
നിത്യകല്യാണി
നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതിന് സാധിക്കും. എന്നാൽ ഇതിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്.
വാഴക്കൂമ്പ്
പ്രമേഹ രോഗികളിൽ ഏറെ ഫലപ്രദമാണ് വാഴക്കൂമ്പ്. ഇവയ്ക്ക് ആന്റി-ഡയബെറ്റിക് ഗുണങ്ങളുണ്ട്. ഇവ പ്രമേഹ രോഗികൾ ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും.
ചെമ്പരത്തി
പ്രമേഹ രോഗികൾക്ക് ഏറെ ഉപകാരപ്രദമാണ് ചെമ്പരത്തി. ഇത് ഇടയ്ക്ക് ഡയറ്റിൽ ചേർക്കുന്നത് അത്യൂത്തമമാണ്. കൂടാതെ ചെമ്പരത്തി രക്തകുറവിന് വളരെ നല്ലതാണ്.
ശംഖുപുഷ്പം
ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ ഉള്ളവയാണ് ശംഖുപുഷ്പങ്ങൾ. ഇവ ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം ‘മധുരം കുറഞ്ഞ രക്തം’ എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും.ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നു വിളിക്കുന്നു. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം.ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിലാണ്.
Discussion about this post