യുകെയില്‍ നിന്നുള്ള ഒരു ഫുഡ് സയന്റിസ്റ്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. അപകടകാരികളായ ഭക്ഷ്യവസ്തുക്കള്‍ രണ്ടെണ്ണമാണെന്നും അവ താന്‍ വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ പറയുന്നു. അതിലൊന്ന് ബര്‍ഗറും മറ്റൊന്നും മൈക്രോ ഗ്രീനുകളുമാണ്.
അവരുടെ അഭിപ്രായം ഇങ്ങനെ
ഇവ രണ്ടിനും അതായത് ബര്‍ഗറിനും മൈക്രോ ഗ്രീനുകള്‍ക്കും ബാക്ടീരിയകള്‍ വഹിക്കാനുള്ള സാധ്യതയുണ്ട്, അത് നമ്മെ അങ്ങേയറ്റം രോഗികളാക്കുന്നു. മൈക്രോഗ്രീനുകളുടെ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തണം ‘ഞാന്‍ ഇടയ്ക്കിടെ അവ കഴിക്കും, പക്ഷേ അവ വളരെ, വളരെ, വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണമാണ്. ഇവയില്‍ അപകടകാരികളായ ബാക്ടീരിയകള്‍ വസിക്കുന്നുണ്ട്.
ശരിയായ രീതിയില്‍ പാകം ചെയ്താല്‍ മാത്രമേ അത് കഴിക്കൂ. അതുപോലെ തന്നെ ബര്‍ഗറും അപകടകാരിയാണ് അതിലെ മാംസം ശരിയായി പലപ്പോഴും പാകം ചെയ്യപ്പെടുന്നില്ല. മാത്രമല്ല തുറന്ന അന്തരീക്ഷ സമ്പര്‍ക്കം മൂലം ഇ കോളി, സാല്‍മൊണെല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകള്‍ അതില്‍ വാസമുറപ്പിക്കുന്നു. മരണത്തിന് വരെ ഇവ കാരണമായേക്കാവുന്നതാണ്.
Discussion about this post