ലണ്ടൻ: പണ്ട് കാലത്ത് പാടത്തും പറമ്പിലും കളിച്ച് മതിച്ച് നടന്നിരുന്ന കുട്ടികൾ സ്മാർട് ഫോണുകളുടെ വരവോട് കൂടി വീടുകൾക്കുള്ളിൽ ഒതുങ്ങികൂടി. ഇന്ന് ഫോൺ കിട്ടിയാൽ ഭക്ഷണം പോലും വേണ്ടെന്ന അവസ്ഥയാണ് കുട്ടികൾക്കുള്ളത്. കുട്ടികളിലെ സ്മാർട് ഫോൺ ഉപയോഗം കുട്ടികൾക്ക് സ്വഭാവ വൈകല്യം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആകാറുണ്ട്. ഇപ്പോഴിതാ സ്മാർട് ഫോൺ ഉപയോഗം കുട്ടികളുടെ സംസാര ശേഷിയെ ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
കമ്മീഷൻ ഫോർ ഒറാസി എഡ്യുക്കേഷൻ അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിൽ കുട്ടികളുടെ സ്മാർട് ഫോൺ ഉപയോഗം അവരുടെ ഫലപ്രദമായ ആശയവിനിമയ ശേഷിയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യു ഗവ് സംഘടിപ്പിച്ച സർവ്വേയുടെ വിവരങ്ങൾ ആണ് പുറത്തുവന്നത്.
ബിസിനസുകാർക്കിടയിലാണ് കമ്മീഷൻ ഫോർ ഒറാസി എഡ്യുക്കേഷൻ പഠനം നടത്തിയത്.
ഈ വർഷം ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ ആയിരുന്നു യു ഗവ് സർവ്വേ നടത്തിയത്. പ്രമുഖ വ്യവസായികൾ ആയ 1007 പേർക്കിടയിൽ ആയിരുന്നു സർവ്വേയും നടത്തിയത്. ഇതിൽ ഭൂരിഭാഗം പേരും സ്മാർട് ഫോണുകൾ കുട്ടികളുടെ ആശയ വിനിമയ ശേഷിയെ ബാധിക്കുന്നതായി വ്യക്തമാക്കുന്നു. കുട്ടികളുടെ സംസാര ശേഷിയെയും കേൾക്കാനും ശ്രദ്ധിക്കാനുമുള്ള കഴിവിനെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. കുട്ടികൾക്കിടയിലെ സ്മാർട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ബ്രിട്ടൺ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും സർവ്വേ റിപ്പോർട്ടിൽ പരാമർശമുണ്ട്.
Discussion about this post