ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോഗ്യസംരക്ഷണത്തിനും ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും മികച്ച പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും, അമിതമായാൽ എന്തും ദോഷമാണെന്ന കാര്യവും നമ്മൾ മനസിലാക്കേണ്ട കാര്യമാണ്.
ഇത് തന്നെയാണ് ബീറ്റ്റൂട്ടിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. വലിയ ആരോഗ്യഗുണങ്ങളുള്ള ഒന്നാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് നല്ലതിനല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഓക്സലേറ്റ് അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് അമിതമായി കഴിക്കുമ്പോൾ ഇതിലുള്ള ഓക്സലേറ്റ് നമ്മുടെ മൂത്രത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്റൂട്ട് ഒരുപാട് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ചിലർക്ക് ചില സാധനങ്ങൾ കഴിക്കുമ്പോൾ നമുക്ക് അലർജി ഉണ്ടാകാറുണ്ട്. അതുപോലെ ബീറ്റ്റൂട്ടും ചിലരിൽ അലർജി ഉണ്ടാക്കാറുണ്ട്. ബീറ്റ വി 1 എന്ന ലിപിഡ് ട്രാൻസ്ഫർ പ്രോട്ടീൻ, പ്രൊഫലിൻ (ബീറ്റ വി 2), ബീറ്റ വി പിആർ -10 തുടങ്ങിയ അലർക്കിക്ക് കാരണമാകുന്ന നിരവധി അലർജി പ്രോട്ടീനുകൾ ബീറ്റ്റൂട്ടിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ചെറിയ പ്രശ്നങ്ങൾ മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ബീറ്റ്റൂട്ടിൽ നൈട്രേറ്റ് കൂടുതലാണ്. അതിനാൽ തന്നെ അമിതമായി ബീറ്റ്റൂട്ട് കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗർഭിണികളിൽ തലകറക്കം, തലവേദന, ഉർജ്ജക്കുറവ് എന്നിവക്കും കാരണമാകും.
Discussion about this post