ധാരാളം ഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറുനാരങ്ങ. ക്ഷീണം അകറ്റാനും മറ്റും നമ്മൾ ചെറുനാരങ്ങാ വെള്ളം കുടിക്കാറുണ്ട്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതും ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു.
എന്തൊക്കെയാണെന്ന് നോക്കാം..
ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് വൻകുടലിന്റെ ആരോഗ്യത്തിന് സഹായകമാണ്.
നാരങ്ങ ഒരു ശക്തമായ ഡിടോക്സ് ഏജന്റ് കൂടിയാണ്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും പുറന്തള്ളുന്നു. നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ സഹായിക്കും. തൊണ്ടവേദന, ടോൺസിലുകളുടെ വീക്കം എന്നിവ സുഖപ്പെടുത്താനും ഇത് നല്ലതാണ്.
വെറും വയറ്റിൽ ചെറു ചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് തിളങ്ങുന്നതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനുള്ള മികച്ച ഡിറ്റോക്സ് പാനീയമാണ്. അസ്കോർബിക് ആസിഡിന്റെ മികച്ച ഉറവിടമായ ഈ പാനീയം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പനി, ജലദോഷം എന്നിവയിൽ നിന്ന് വിറ്റാമിൻ സി സംരക്ഷിക്കുന്നു.
Discussion about this post