തിരുവനന്തപുരം; കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന പുറത്താക്കിയതായി കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് പി സരിനെ പുറത്താക്കുന്നുവെന്ന് കെപിസിസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പുറത്താക്കിയതായി വാർത്താ കറിപ്പിൽ വ്യക്തമാക്കുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സരിൻ പാർട്ടിയുമായി തെറ്റിയത്. ഇതിന് പിന്നാലെ കോൺഗ്രസിനെകിരെയും സുധാകരനെതിരെയും രൂക്ഷ വിമർശനമാണ് സരിൻ ഉയർത്തിയത്.
Discussion about this post