എറണാകുളം: കഴിഞ്ഞ ദിവസമാണ് നടി മിയ ജോർജിനെതിരെ കേസെടുത്തുവെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്. കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് താരത്തിനെതിരെയാണ് താരത്തിനെതിരെ കേസെടുത്തത് എന്നായിരുന്നു വാർത്തകൾ. സംഭവത്തിൽ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തതെന്നും വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മിയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം വാർത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കിയത്. ഇങ്ങനെയൊരു കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് താരം വ്യക്തമാക്കി. ‘ഇതിൽ പറയുന്നത് എനിക്കെതിരെ നടപടി ഉണ്ടായി എന്നാണ്. എന്നാൽ, ഇതിനെ കുറിച്ച് എനിക്ക് അറിയില്ല. ആരും പറഞ്ഞിട്ടുമില്ല. ആദ്യം തന്നെ ഒരു കാര്യം പറയട്ടെ, ഇതിന്റെ ക്യാപ്ഷൻ തന്നെ പരസ്പര വിരുദ്ധമാണ്.
ബ്രാൻഡ് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസിഡർക്കെതിരെ ഉടമ എന്തിനാണ് പരാതി നൽകുന്നത്?. രണ്ടാമതായി സോഷ്യൽ മീഡിയയിൽ കണ്ടതല്ലാതെ, ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസോ അറിയിപ്പോ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു വ്യാജ വാർത്ത ആരാണ് പടച്ചു വിട്ടതെന്നതിനെ പറ്റി എനിക്ക് ഒരു ധാരണയുമില്ല’- മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Discussion about this post