പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി വിജയം കൈവരിയ്ക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. തൃശ്ശൂർ എടുത്തത് പോലെ പാലക്കാടും എടുക്കും. ശോഭാ സുരേന്ദ്രനുമായി ഭിന്നതകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതരിഞ്ഞെടുപ്പിൽ വലിയ വിജയപ്രതീക്ഷയാണ് ഉള്ളത്. തൃശ്ശൂർ എടുത്തത് പോലെ പാലക്കാടും എടുക്കും. അതിൽ സംശയമില്ല. ശോഭാ സുരേന്ദ്രനുമായി യാതൊരു ഭിന്നതയും ഇല്ല. പാലക്കാട് പ്രചാരണപരിപാടികളിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കും. യുവമോർച്ചയിൽ തുടങ്ങി തനിക്കൊപ്പം പ്രവർത്തിച്ചയാളാണ് ശോഭ. ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നും ആളുകൾ ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകൾ ഇറങ്ങിപ്പോയത് അല്ല. ഏത് കൺവെൻഷനിലാണ് ആളുകൾ ആദ്യം മുതൽ അവസാനംവരെ ഇരുന്നിട്ടുള്ളത് എന്ന് കൃഷ്ണകുമാർ ചോദിച്ചു.
മലമ്പുഴയിൽ ആയിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയത്. മലമ്പുഴ പാലക്കാട് മണ്ഡലത്തിൽ അല്ല. പാലക്കാട് മണ്ഡലം ഏതാണെന്ന് പോലും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ല. അതുകൊണ്ടാണ് മലമ്പുഴയിൽ കൺവെൻഷൻ നടത്തിയത്. പാലക്കാട് സിപിഎമ്മിന്റെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചതായി സരിൻ തന്നെ പറയുന്നു. കൽപ്പാത്തിയിലെ മുഴുവൻ വോട്ടുകളും ബിജെപിയ്ക്കുള്ളതാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Discussion about this post