തിരുവനന്തപുരം:കണ്ണൂരില്‍ ഇത്തവണയും മത്സരിക്കണമെന്ന എ.പി.അബ്ദുള്ളകുട്ടിയുടെ ആവശ്യത്തെ ചൊല്ലി പ്രാദേശിക നേതൃത്തില്‍ അഭിപ്രായ വ്യത്യാസം.അബ്ദുള്ളകുട്ടി സംഘടനാരംഗത്ത് സജീവമാകണമെന്ന നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം. ഇക്കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. കെ.സുധാകരനാണ് കണ്ണൂര്‍ ജില്ലയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം പരിഗണിച്ചിരിക്കുന്നത്. അതേ സമയം നിലപാടിലുറച്ചു നില്‍ക്കുകയാണ് അബ്ദുള്ളക്കുട്ടി. ആരോപണ വിധേയനായ ആളിനെ മത്സരിപ്പിക്കുന്നതു വിജയ സാധ്യത ഇല്ലാതാക്കുമെന്നു കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തര്‍ക്കം രൂക്ഷമായതോടെ തലശേരിയിലോ തൃക്കരിപൂരിലോ അബ്ദുള്ളക്കുട്ടി മത്സരിക്കട്ടെയെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് സൂചന. ജില്ലയിലെ കണ്ണൂരിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് അബ്ദുള്ളകുട്ടി മത്സരിക്കുന്നതിനോടു താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
1996മുതല്‍ കെ. സുധാകരന് തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുധാകരന് മാറുന്നതോടെയാണ് കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴുന്നത്. സുധാകരന്റെ വിശ്വസ്തനെന്നതും തുണയായി. മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച അദ്ദേഹം 2011ലും കണ്ണൂരില്‍നിന്ന് വിജയിച്ച് നിയമസഭയിലെത്തി.
Discussion about this post