കൊച്ചി: മുഹമ്മദ് നമ്പിയെ അപമാനിച്ച് മാതൃഭൂമിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ സംവിധായകന് ആഷിഖ് അബുവിന് പിറകെ മറ്റൊരു സംവിധായകനായ സനല്‍ കുമാര്‍ ശശിധരനും രംഗത്ത്. പത്രം കത്തിക്കുന്നത് വിവര ദോഷികളാണെന്നാണ് സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/sanalmovies/posts/1137319012979257?pnref=story” bottom=”30″]
ആയിഷയുടെ വയസ്സ് കേവലം ആറ് അല്ല എന്ന രീതിയില്‍ മാധ്യമം ലേഖിക വിപി റെജീന നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ എതിര്‍ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് തന്റെ വാളില്‍ ഷെയര്‍ ചെയ്തും സനല്‍കുമാര്‍ നിലപാട് വ്യക്തമാക്കി
[fb_pe url=”https://www.facebook.com/sanalmovies/posts/1138258956218596?pnref=story” bottom=”30″]
നേരത്തെ സംവിധായകന് ആഷിഖ് അബുവും മാതൃഭൂമിയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
‘മഹത്തായ ചരിത്രമുള്ള ഒരു പത്രം മനപൂര്‍വം ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യും എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. മാതൃഭൂമി ജീവനക്കാര്‍ക്ക് നേരെ പോലും ഭീഷണി. പ്രതിഷേധം എന്നത് ഭീഷണിയും കൊലവിളിയും ആണെന്ന അപകടകരമായ ധാരണയാണ് ഇതിനുപിന്നില്‍’. എന്നിങ്ങനെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
[fb_pe url=”https://www.facebook.com/aashiq.abu/posts/10154083265763969?pnref=story” bottom=”30″]
Discussion about this post