ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന സ്മരണ ഷഹീദ് ഭഗത് സിംഗിനെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ഡല്‍ഹി സര്‍വ്വകലാശാല പുസ്തകം പുറത്തിറക്കി. ഭഗത് സിംഗിനുപുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വ്വകലാശാലയുടെ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍’ എന്ന പുസ്കത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. പുസ്തകത്തിന്റെ 20-ാം അധ്യായത്തിലാണ് ഭഗത് സിംഗിനുപുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരെ ഭീകരരായി ചിത്രീകരിച്ചിരിക്കുന്നത്. വിപ്ലവകാരികളുടെ ചിറ്റഗോംഗ് ആക്രമണത്തെ ഭീകരാക്രമണമായും പാഠപുസ്തകത്തില്‍ ചിത്രീകരിക്കുന്നു. കൂടാതെ, ബ്രീട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ സാന്റേഴ്സണെ വിപ്ലവകാരികള്‍ വെടിവെച്ചു കൊന്ന സംഭവം തീവ്രവാദ പ്രവര്‍ത്തനമായും പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
Discussion about this post