തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീ പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും ജനങ്ങളുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ല. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും മന്ത്രി വിശദീകരിച്ചു.
വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അത് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാണെന്നുമുള്ള നിലപാടാണ് തുടക്കം മുതല്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കാമെന്നാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാടെടുത്തത്.
Discussion about this post