തിരുവനന്തപുരം: സി.പി.ഐയിലെ വി. ശശിയെ നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു.എതിര് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനെയാണ് അദ്ദേഹം തോല്പിച്ചത്,വി ശശിക്ക് 90 വോട്ടും 45 വോട്ടും ലഭിച്ചു
ചിറയിന്‍കീഴ് മണ്ഡലത്തിന്റെ പ്രതിനിധിയാണ് വി. ശശി. സ്വതന്ത്രന് പി.സി. ജോര്‍ജ് ഇത്തവണ വോട്ട് ചെയ്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ്ജ് വോട്ട് പരസ്യമായി അസാധുവാക്കിയിരുന്നു. അതേസമയം ബിജെപി നിയമസഭാംഗം ഒ രാജഗോപാല്‍ നിയമസഭയില്‍ നിന്ന് വിട്ട് നിന്നു. പാലക്കാടുള്ള ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാനാണ് രാജഗോരാല് പാലക്കാട്ടേക്ക് പോയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. അദ്ദേഹം വിട്ടു നിന്നതോടെ ഇക്കാര്യത്തിലുള്ള ചര്‍ച്ച ഒഴിവായി.
വോട്ട് ചെയ്ത ശേഷം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാകും. രഹസ്യമായാണ് വോട്ടെണ്ണുന്നത്. ആര്്ക്ക് ആരെല്ലാം വോട്ട് ചെയ്തുവെന്ന് അറിയാനാവില്ല.
Discussion about this post