കൊച്ചി : കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും കൊക്കെയ്നുമായി പിടികൂടിയ കേസിലെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുന്നതിനായാണ് പ്രതികളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. ഇവര്‍ ഉപയോഗിച്ച സിഗരറ്റുകളില്‍ കൊക്കെയ്ന്റെ അംശം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിലെ പ്രതികളായ യുവനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ഷൈന്‍ ടോം ചാക്കോ, മോഡലായ രേഷ്മാ രംഗസ്വാമി, സഹസംവിധായിക ബ്ലെസി എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
Discussion about this post