പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് എം ഡി കെ പത്മകുമാറിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തുന്നു. കഴിഞ്ഞ മാസം അഴിമതിയില്‍ പത്മകുമാറടക്കം പതിനൊന്ന് പേരെ പ്രതികളാക്കി വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫ്ലൈ ആഷ് ഇറക്കുമതി, ബാങ്ക് ഗ്യാരന്റി നല്‍കിയതിലുള്ള ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ചുള്ളതാണ് കേസുകള്‍. ഇടപാടുകളില്‍ ഇളവുനല്കിയതിലും മറ്റുമായി 2.7 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടിട്ടും കേസെടുക്കാത്ത വിജിലന്‍സിന്റെ നടപടിയെ കഴിഞ്ഞ മാസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി സുകുമാരനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post