തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. പട്ടം സ്വദേശിയായ അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നെറ്റ് ബാങ്കിംഗ് വഴി 56,000 രൂപ നഷ്ടമായതായി പരാതി. വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് സൂചന. അദ്ധ്യാപിക പൊലീസിനും ബാങ്കിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നഷ്ടപ്പെട്ട പണം ഇന്ന് തന്നെ തിരികെ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ കേരളത്തെ ഞെട്ടിച്ച് കൊണ്ട് തിരുവനന്തപുരത്ത് അരങ്ങേറിയ എ.ടി.എം തട്ടിപ്പുമായി ഇപ്പോഴത്തെ സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. അന്ന് നടന്ന എ.ടി.എം തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളൊഴിച്ച് ബാക്കിയുള്ളവരെ ഇപ്പോഴും പിടികൂടാത്തത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post