താന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമയെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരു ചാനല്‍ അഭിമുഖത്തിലാണ് മമ്മൂട്ടി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
കോളേജില്‍ പഠിക്കുന്ന കാലം മുതലേ സിനിമാ കമ്പം ഉണ്ടായിരുന്ന മമ്മൂട്ടി രാവിലെ വൈകി എഴുന്നേല്ക്കുന്ന ശീലക്കാരനായിരുന്നു. അതിനാല്‍ തന്നെ വീട്ടില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാറില്ല. ഭക്ഷണം കഴിക്കാതെ നേരെ ബസ്റ്റോപ്പിലേക്കു വിടും. അന്ന് തന്റെ നാട്ടിലൂടെ ഏതാനും കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മമ്മൂട്ടി പറയുന്നു.
ഉച്ചയൂണിനായി ബാപ്പ തരുന്ന രണ്ടുരൂപക്ക് ഊണ് കഴിക്കാതെ ആ കാശുകൊണ്ട് തിയ്യേറ്ററില്‍ പോയി സിനിമകാണും. ഫസ്റ്റ് ഷോ കഴിഞ്ഞാല്‍ പിന്നെ ബസില്‍ കണ്സഷന് കിട്ടില്ല. തിരിച്ച് ഫുള്‍ ചാര്‍ജ് കൊടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഒരു സിനിമ കാണാന്‍ താന്‍ രണ്ടുദിവസം പട്ടിണി കിടക്കേണ്ടി വരാറുണ്ടെന്നും മമ്മൂട്ടി വിശദീകരിക്കുന്നു. അങ്ങനെ ഒരുപാട് ദിവസങ്ങള്‍ പട്ടിണി കിടന്നാണ് താന്‍ മലയാള സിനിമ വളര്ത്തിയെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post