ഡല്‍ഹി ഛബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കി നടപ്പാക്കുമെന്ന് കിരണ്‍ ബേദി. ബില്ലില്‍ ആം ആദ്മിയുടേത് നിഷേധാത്മക നിലപാടാണെന്നും കിരണ്‍ബേദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദി രാജ്യത്തെ മാറ്റി മറിക്കുന്ന നേതാവാകുമെന്നും ബേദി കൂട്ടിച്ചേര്‍ത്തു
സ്ത്രീ സുരക്ഷ, ശുചിത്വം എന്നിവയ്ക്ക് ബിജെപി അധികാരത്തിലെത്തിയാല്‍ മുന്‍ഗണന നല്‍കുമെന്ന് കിരണ്‍ബേദി പറയുന്നു.
മോദിയ്ക്കെതിരായ കിരണ്‍ ബേദിയുടെ ച്വീറ്റുകള് ഉയര്‍ത്തിക്കാട്ടുന്നത് സംബന്ധിച്ച ചോദ്യത്തിന് അവരുടെ ഫലം അവര്‍ക്ക് തന്നെയാണ് ലഭിക്കുക എന്നായിരുന്നു കിരണ്‍ ബേദിയുടെ മറുപടി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ബേദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല
Discussion about this post