ഡല്‍ഹി: ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ വന്‍ തുകയുടെ നിക്ഷേപം കണ്ടെത്തി. പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിന്റെ അക്കൗണ്ടിലുള്ളതായി കണ്ടെത്തിയത് 1.43 കോടി രൂപയാണ്. 104 കോടിയുടെ നിക്ഷേപമാണ് ഡല്‍ഹിയിലെ ഒരു അക്കൗണ്ടില്‍ മാത്രം കണ്ടെത്തിയത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ കരോള്‍ ബാഗ് ശാഖയിലുള്ള അക്കൗണ്ടുകളിലാണ് വന്‍ നിക്ഷേപം.
നോട്ട് അസാധുവാക്കിയ ശേഷം പഴയ 500-ന്റെയും 1000-ന്റെയും നോട്ടുകളായാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ 101 കോടി രൂപയും 1000 ത്തിന്റെ നോട്ടുകളായാണ് നിക്ഷേപിച്ചത്. മൂന്നു കോടി രൂപ 500 ന്റെ നോട്ടുകളും. 18.98 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ കുമാറിന്റെ അക്കൗണ്ടിലും കണ്ടെത്തി. 15 മുതല്‍ 17 കോടി രൂപ വീതം പല ദിവസങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു.
അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെ.വൈ.സി രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും നല്കാന് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post