സുനന്ദാ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്കി. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ഡല്‍ഹി പോലീസ് തരൂരിനോട് ആവശ്യപ്പെട്ടു.
അതേസമയം ബംഗളൂരിലായതിനാല് തരൂരിന് ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നറിയിച്ചിട്ടുണ്ട്. നാളെ ഡല്‍ഹിയിലെത്തുന്ന തരൂര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ തരൂരിന്റെ സഹായിയായ നാരായണന്,സുഹൃത്തുക്കള്‍ ,ഓഫീസ് സ്റ്റാഫുകള്‍ എന്നിവരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ മൊഴികള്‍ വൈരുദ്ധ്യമുള്ളതായിരുന്നു.ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും തരൂരിനെ ചോദ്യം ചെയ്യുക.എന്നാല്‍ തരൂരിന്റെ മൊഴി കേസില്‍ നിര്‍ണ്ണായക പങ്കായേക്കുമെന്നാണ് കരുതുന്നത്.
Discussion about this post