ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഫെബ്രുവരി ഒന്നുമുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് നേതാക്കളുടെയും റാലികള്‍ ഉത്തര്‍പ്രദേശില്‍ തുടങ്ങും.
സാധാരണക്കാര്‍ക്കായി നിരവധി വാഗ്ദാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സമാജ്വാദി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ആകമാണ് ബിജെപി ഉത്തര്‍പ്രദേശ് പ്രകടന പത്രിക പുറത്തിറങ്ങുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തില്‍ ഏറെ വോട്ട് ഉത്തര്‍പ്രദേശില്‍ അത് നിലനിര്‍ത്തിയാല്‍ ഭരണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശിലെ റാലികള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു.
Discussion about this post