ചെന്നൈ: നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി ശശികല നടരാജന് ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ഒരാഴ്ചക്കുള്ളില്‍ വിധി പറയും. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയും ,ശശികലയുമാണ് കേസിലെ മുഖ്യപ്രതികള്‍. കര്‍ണാടക സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയുന്നത്. ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ഈ സാഹചര്യത്തില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ സുപ്രീം കോടതി വിധി ശ്രദ്ധേയമാകും.
Discussion about this post