സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് കോണ്‍ഗ്രസ് മനസിലാക്കണം,അംഗീകരിക്കണം. ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ കോണ്‍ഗ്രസ് രൂപം കൊണ്ടിട്ട് പോലുമില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം.
1975-77 കാലത്ത് ജനാധിപത്യം ഭീഷണിയില്‍ ആയിരുന്ന കാര്യം നാം വിസ്മരിക്കരുത്. അക്കാലത്ത് പ്രതിപക്ഷ നേതാക്കള്‍ ജയില്‍ അടയ്ക്കപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. അഴിമതിയിലൂടെയാണ് ചിലര്‍ രാജ്യത്തെ സേവിക്കുന്നത്. കോണ്‍ഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങി. താന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല. രാജ്യത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. രാജ്യത്തെ മികവിന്റെ പാതയിലെത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം കൂടി ആവശ്യമാണ്.
”എന്നെപ്പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനുവേണ്ടി ജീവന് നല്കാന് സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാല്‍, അവര്‍ ഇന്ത്യയ്ക്കുവേണ്ടി ജീവിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഇടയ്ക്കെവിടെയോ നമുക്ക് ജനശക്തി നഷ്ടപ്പെട്ടു. എന്നാല്‍, അത് അംഗീകരിക്കാന്‍ നമ്മള് മറന്നുപോയി.”
There are many people like me, who couldn't die for nation during the freedom struggle but we are living for India & serving India: PM in LS pic.twitter.com/XTP25OhN4q
— ANI (@ANI) February 7, 2017
താന്‍ മോദിക്കെതിരായ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയും മോദി പരിഹസിച്ചു. ഒടുവില്‍ ഭൂകമ്പമെത്തിയെന്നാണ് മോദിയുടെ പരിഹാസം. ഡല്‍ഹിയില്‍ തിങ്കളാഴ്ച്ച ഉണ്ടായ ഭൂകമ്പം സൂചിപ്പിച്ചാണ് മോദിയുടെ പരിഹാസം.
അഴിമതിയെന്ന വാക്കില്‍ ഒരാള്‍ക്ക് എങ്ങനെയാണ് സേവനമെന്ന അര്‍ഥം കണ്ടെത്താനാകുന്നതെന്ന് മോദി ചോദിച്ചു.
നോട്ട് അസാധുവാക്കല്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. നടപടി കേന്ദ്രസര്‍ക്കാരിന് നേട്ടമാകും എന്ന് മനസ്സിലാക്കിയാണ് അത് ചെയ്തത്. പാര്‍ലമെന്‍ന്റില്‍ ചര്‍ച്ച ചെയ്യാതെ ടിവികള്‍ക്ക് മുന്നില്‍ പ്രതികരണം നല്‍കുകയായിരുന്നു പ്രതിപക്ഷം ചെയ്തതെന്നും മോദി പറഞ്ഞു.
”വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഗോവയില്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ച് നില്ക്കുന്നു.ഭീഷണികള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ പിന്നോട്ടില്ല’
പാവപ്പെട്ട ഒരമ്മയുടെ മകനെ പ്രധാനമന്ത്രിയാക്കിയത രാജ്യത്തെ ജനങ്ങളുടെ ശക്തിയാണ. ജനങ്ങളും സഹജമായ കരുത്തിനെ മനസിലാക്കണം, അഭിനന്ദിക്കണം. എങ്കിലെ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കൂ.
Let us understand & appreciate the inherent strength of our people & take India to newer heights; Faith in Jan Shakti will give results: PM pic.twitter.com/Pvk9880Cod
— ANI (@ANI) February 7, 2017
കള്ളപ്പണം ആഭരണങ്ങളിലും ഭൂമിയിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന താന്‍ അംഗീകരിക്കുന്നു. പക്ഷെ എന്നാണ് ആ തിരിച്ചറിവ് ഉണ്ടായതെന്ന് ഖാര്‍ഗെ സഭയില്‍ പറയണം. തെരഞ്ഞെടുപ്പിന്റെ കണ്ണിലൂടെയല്ല തന്റെ സര്‍ക്കാര്‍ എല്ലാം നോക്കികാണുന്നത്. രാജ്യത്തിന്റെ താല്‍പ്പര്യത്തിനാണ് മുഖ്യപരിഗണന. പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു നോട്ടുനിരോധനം. എത്ര പണം പോയെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എല്ലാവരുടേയും ചോദ്യം. എത്ര പണം തിരികെ കൊണ്ടുവന്നുവെന്നാണ് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത്. അതാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ മാറ്റം.വിദേശത്ത് നിന്ന് കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ 1947ന് ശേഷം ആരും ശ്രമിച്ചിട്ടില്ലെന്ന് 2014 മാര്‍ച്ച് 26ന് സുപ്രീംകോടതി പറയുകയുണ്ടായി. അതിനാണ് എന്‍ഡിഎ സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയത്. സ്വച്ഛ് ഭാരത് പോലെ രാജ്യത്തെ കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കാനായിരുന്നു സര്‍ക്കാരിന്റെ ഈ കടുത്ത നടപടി. നോട്ടുനിരോധന ശേഷം ആരെല്ലാം നിക്ഷേപിച്ചു? എവിടെ? എന്ന്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചുവെന്നും മോദി പറഞ്ഞു.
Discussion about this post