ന്യൂഡൽഹി: കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്. ക്രൂ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ മീനാക്ഷി സെൻഗുപ്ത എന്ന യുവതിയെ വിമാന അധികൃതർ മാനുഷിക പരിഗണന പേലും നൽകാതെ ഇറക്കിവിട്ടത്.
യാത്രയ്ക്കായി വിമാനത്തിൽ കയറിയപ്പോൾ മുകളിലുള്ള ക്യാബിനിലേക്ക് കയ്യിലുള്ള ബാഗ് എടുത്തുവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാൽ ഒറ്റയ്ക്ക് അത് ചെയ്യാൻ സാധിക്കില്ലെന്നും ബാഗ് ഉയർത്താൻ സഹായിക്കണമെന്നും യുവതി അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്യാൻ ഇത് എന്റെ ജോലിയല്ലെന്ന് പറഞ്ഞ് അഭ്യർത്ഥന നിരസിച്ച വിമാന അധികൃതർ യുവതിയോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് ഡയഖക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജി അരുൺ കുമാർ വ്യക്തമാക്കി.
അഞ്ച് പൗണ്ടിൽ കൂടുതൽ ഭാരമുള്ള ബാഗ് എടുത്തുവയ്ക്കാൻ സഹായം ചോദിച്ചപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും കാണിച്ച് ഇവർ അമേരിക്കൻ എയർലൈൻസിനെതിരെ പോലീസില് പരാതി നൽകി.പ്രത്യേക ആവശ്യങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായാൽ പോലും യാത്രക്കാരെ സഹായിക്കുക എന്നത് അവരുടെ ജോലിയല്ല എനിക്ക് അസ്വസ്ഥതയുണ്ടെങ്കിൽ ഞാൻ വിമാനത്തിൽ നിന്ന് ഇറങ്ങിയാൽ മതിയെന്ന് അവർ പറഞ്ഞു. എന്നെ പുറത്താക്കാനുള്ള തീരുമാനത്തിൽ അവർ ഒറ്റക്കെട്ടായിരുന്നുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
Discussion about this post