അമൃത്സർ: ഒളിവിലായിരുന്ന ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗ് കീഴടങ്ങിയതായി റിപ്പോർ. ദേശീയമാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പഞ്ചാബിലെ മോഗയിൽ പോലീസ് കസ്റ്റഡിയിലാണ് അമൃത്പാലിപ്പോൾ. ഇയാളെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കും.കഴിഞ്ഞ മാർച്ച് 18 നാണ് അമൃത്പാൽ സിംഗ് ഒളിവിൽ പോയത്.
ഈ കഴിഞ്ഞ 10 ാം തീയതി അമൃത്പാലിന്റെ അടുത്തസഹായി പാപ്പൽപ്രീസ് സിംഗ് പിടിയിലായിരുന്നു.അമൃത്‌സർ ഹോഷിയാർപൂരിലെ കത്തുനംഗൽ പ്രദേശത്ത് നിന്ന് പഞ്ചാബ് പോലീസിന്റെയും പഞ്ചാബ് കൗണ്ടർ ഇന്റലിജൻസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാൾ വലയിലായത്.
അമൃത്പാൽ സിംഗിന്റെ എട്ട് സഹായികൾ ഇതിനകം ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്നും റിപ്പോർട്ട്.
Discussion about this post