ന്യൂഡൽഹി; കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി. ട്വിറ്ററിലൂടെയാണ് അനിൽ കെ ആന്റണി കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം അനുസരിച്ച് ഭാവി വെല്ലുവിളികൾ നേരിടാൻ ഇന്ത്യയെ പ്രതീക്ഷാനിർഭരമായ യുവാക്കളുടെ ഇന്ത്യയാക്കി പരിവർത്തനം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മന്ത്രിസഭാംഗമെന്നാണ് അനുരാഗ് ഠാക്കൂറിനെ അനിൽ കെ ആന്റണി വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എകെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. ബിജെപിയുടെ 44 ാം സ്ഥാപന ദിനത്തിലാണ് അനിൽ ആന്റണി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയത്. ഇതേച്ചൊല്ലിയുളള രാഷ്ട്രീയ വിവാദങ്ങൾ കേരളത്തിൽ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് അനുരാഗ് ഠാക്കൂറുമായുളള കൂടിക്കാഴ്ച.
Discussion about this post