ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തില്‍ ഇന്ത്യന്‍ കമ്പനികളും തിരിച്ചടി നേരിടുകയാണ്. ഇന്ത്യയിലെ എഫ്എംസിജി കമ്പനികളും. സഫോള, പാരച്യൂട്ട് ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ മാരികോയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. ഇതില്‍ മാരികോ കമ്പനിയുടെ ആകെ വരുമാനത്തിന്റെ 12 ശതമാനവും ബംഗ്ലാദേശില്‍ നിന്നാണ്. ഇതോടെ മാരികോയുടെ ഓഹരി വിലയിലും ഇടിവുണ്ടായി.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട്് 5 ശതമാനം വരെ നഷ്ടമാണ് മാരികോ ഓഹരി വിലയിലുണ്ടായിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്്. 1999 മുതല്‍ മാരികോയുടെ അനുബന്ധ സ്ഥാപനം ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009ല്‍ മാരികോ ധാക്ക സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഗാസിപൂര്‍ , ധാകക് എന്നിവിടങ്ങളിലായി കമ്പനിക്ക് രണ്ട് ഫാക്ടറികളുണ്ട്. അഞ്ച് ഡിപ്പോകളും കമ്പനിക്ക് രാജ്യത്തുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്ന് എഫ്എംസിജി കമ്പനികളില്‍ ഒന്നാണ് മാരികോ.
ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇമാമി, ഡാബര്‍, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ നിരവധി എഫ്എംസിജി കമ്പനികളും ബംഗ്ലാദേശിലുണ്ട് എന്നാല്‍ ഈ കമ്പനികളുടെ പ്രധാന വരുമാന സ്രോതസല്ല ബംഗ്ലാദേശ് എന്നതിനാല്‍ സംഘര്‍ഷത്തിന്റെ ആഘാതം കുറവാണ്. മിക്ക എഫ്എംസിജി കമ്പനികളുടെയും ഓഹരികളില്‍ ചൊവ്വാഴ്ച വലിയ ഇടിവ് ഉണ്ടായില്ല.
അദാനി പവര്‍ ലിമിറ്റഡും ബംഗ്ലാദേശും തമ്മിലുള്ള വൈദ്യുതി വിതരണ കരാറും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയുണ്ട്. 2017ല്‍ ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ (പിപിഎ) പ്രകാരം അദാനി പവര്‍ ലിമിറ്റഡ് 25 വര്‍ഷത്തേക്ക് 1,496 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിന് നല്‍കണമെന്ന് കരാറുണ്ട്. 2023 ജൂണ്‍ മുതല്‍ പ്രവര്‍ത്തനക്ഷമമായ പദ്ധതി ബംഗ്ലാദേശിന്റെ വൈദ്യുതി വിതരണത്തിന് നിര്‍ണായകമാണ്. എന്നാല്‍ പുതിയ ഗവര്‍മെന്റ് നിലവില്‍ ഇക്കാര്യങ്ങളൊക്കെ എങ്ങനെയാകുമെന്ന ആശങ്ക അദാനിയെയും അലട്ടുന്നുണ്ട്.
Discussion about this post