ബെംഗളൂരു: നമ്മ മെട്രോയുടെ പ്ലാറ്റ്‌ഫോമിലെ എമര്‍ജന്‍സി ബട്ടണില്‍ ‘ഒരു തമാശയ്ക്ക്’ പിടിച്ച് അമര്‍ത്തിയതാണ് ഹേമന്ത് കുമാര്‍. ഇതോടെ രക്ഷിതാക്കളുടെ പോക്കറ്റില്‍ നിന്ന് പോയത് 5000 രൂപയാണ്. 21കാരനായ ഇയാള്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ന്നതോടെ എംജി റോഡ് സ്റ്റേഷനിലെ മൂന്നാം റെയില്‍ സിസ്റ്റത്തിലേക്കുള്ള വൈദ്യതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇക്കാരണത്താല്‍ പര്‍പ്പിള്‍ ലൈനില്‍ പത്ത് മിനിറ്റോളം ട്രെയിന്‍ കുടുങ്ങുകയായിരുന്നു.
എന്നാല്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയ ശേഷം ഹേമന്ത് കൂളായി തന്റെ യാത്ര തുടര്‍ന്നു. ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കാനെടുത്ത പത്ത് മിനിറ്റുകള്‍ ഇയാള്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ നിലയുറപ്പിച്ചു. പിന്നീട് സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ ആദ്യത്തെ ട്രെയിനില്‍ കയറി കബ്ബണ്‍ പാര്‍ക്കില്‍ ചെന്ന് ഇറങ്ങി.
സംഭവത്തിന് പിന്നാലെ മെട്രോ അധികാരികള്‍ സിസിടിവി കാമറകള്‍ പരിശോധിച്ചാണ് ഇയാളെ കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ഹേമന്തിനെ പിടികൂടിയ ശേഷം മെട്രോ അധികാരികള്‍ പിഴയിട്ടു. എന്നാല്‍ പിഴത്തുക അടയ്ക്കാന്‍ ഇയാളുടെ പക്കല്‍ പണമില്ലായിരുന്നു. ഉടനെ മാതാപിതാക്കളെ വിളിച്ച് പണം കെട്ടിവെപ്പിക്കുകയായിരുന്നു.
എന്തിനാണ് ഇടിഎസ് , ഉപയോഗിക്കുന്നതെങ്ങനെ
അടിയന്തിര സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇടിഎസ് ബട്ടണ്‍ (എമര്‍ജന്‍സി ട്രിപ്പ് സിസ്റ്റം)പ്ലാറ്റ്‌ഫോമുകളിലാണ് ഉണ്ടാവുക. എന്തെങ്കിലും അപായം സംഭവിക്കാനിടയുണ്ടെങ്കില്‍ ട്രാക്കുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുക. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ അതിലൂടെ ഓടുന്ന ട്രെയിന്‍ നിലയ്ക്കുന്നു.
്. ആളുകള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് എടുത്തു ചാടിയ പല സന്ദര്‍ഭങ്ങളിലും ഇടിഎസ് ബട്ടണ്‍ അമര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ബൈയപ്പനഹള്ളിയില്‍ ഒരു നാലുവയസ്സുകാരി ട്രാക്കില്‍ വീണപ്പോള്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയ സംഭവമുണ്ടായിട്ടുണ്ട്. ഇടിഎസ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ ചില ഔദ്യോഗിക ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാലേ സര്‍വ്വീസ് പുനസ്ഥാപിക്കാന്‍ കഴിയൂ.
Discussion about this post