പഞ്ചാബ്: ശൗചാലയമില്ലാത്ത വീടുകളില്‍ നിക്കാഹുകള്‍ നടത്തിക്കൊടുക്കില്ല എന്നു തീരുമാനിച്ച് മുസ്ലിം പുരോഹിതന്മാര്. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പുരോഹിതന്മാര് ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിക്കാഹ് നടത്തി കൊടുക്കണമെങ്കില്‍ നിര്‍ബന്ധമായും വീടുകളില്‍ ശൗചാലയമുണ്ടായിരിക്കണമെന്ന് ജമീയത്ത് ഉലമ ഐ ഹിന്ദ് ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യ സഭാ എംപിയുമായ മൗലാനാ മഹ്മൂദ് എ മദനിയാണ് അറിയിച്ചത്. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ നിബന്ധന വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസാം കോണ്‍ഫറന്‍സ് ഓണ്‍ സാനിറ്റേഷനില്‍ ശൗചാലയം ഉപയോഗിക്കേണ്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൗചാലയമില്ലാത്ത വീടുകളിലെ വിവാഹം തുടങ്ങി യാതൊരുവിധത്തിലുള്ള ചടങ്ങുകളും നടത്തി കൊടുക്കില്ലെന്ന് എല്ലാ മത പുരോഹിതന്മാരും തീരുമാനിക്കണം. രണ്ട് തരത്തിലുള്ള ശുചീകരണുണ്ട്. ആന്തരികവും ബാഹ്യവുമായ ശുചീകരണവും. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരം വൃത്തിയുള്ളതാണെങ്കില്‍ മാത്രമേ, ആന്തരികമായ ശുചിത്വം നമ്മുക്ക് നേടാനാവൂ എന്നും മൗലാനാ മഹ്മൂദ് എ മദനി പറഞ്ഞു. എല്ലാവരും ശൗചാലയം ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Discussion about this post