കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. കേസില്‍ കുടുക്കിയതാണെന്നാണ് സുനിയുടെ ആരോപണം. നിരപരാധിയെന്ന് ജാമ്യാപേക്ഷയില്‍ സുനി പറയുന്നു.
പള്‍സര്‍ സുനി, ബിജീഷ്, മണികണ്ഠന് എന്നിവരാണ് അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
അതേസമയം സുനിയെ രക്ഷപെടാന്‍ സഹായിച്ച അമ്പലപ്പുഴ സ്വദേശി അന്‍വറിനെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post