കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെച്ചു. ഹൈക്കോടതിയാണ് മാര്‍ച്ച് മൂന്നിലേക്ക് അപേക്ഷ മാറ്റിയത്.
ഇന്നലെയാണ് പൾസർ സുനിയും കേസിലെ കൂട്ടുപ്രതികളും ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. മുഖ്യ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, തലശ്ശേരി സ്വദേശി വി.പി. വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിച്ചത്. നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പെടുത്തിയതാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹര്‍ജി നൽകിയിരുന്നത്.
എറണാകുളം തമ്മനം സ്വദേശി മണികണ്ഠനും മുന്‍കൂര്‍ ജാമ്യഹര്‍ജി നൽകിയിരുന്നുവെങ്കിലും ഇന്നലെ പാലക്കാട് നിന്നും ഇയാൾ പിടിയിലായിരുന്നു.
Discussion about this post