തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയിലുണ്ടായ ബഹളത്തിന്റെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് നിയമസഭ നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിചാരിക്കേണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
സ്ത്രീത്വത്തെ അപമാനിച്ച ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരെ നടപടി വെണ്ടെന്ന നിലപാടായിരുന്നു സ്പീക്കര്‍ കക്ഷി നേതാക്കളോട് പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയാണ് പ്രശ്നം വഷളാക്കിയതെന്നും പിണറായി വിജയന് പറഞ്ഞു .
Discussion about this post