ഹൈദരാബാദ്: ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐഎഎസ് റാങ്കിലുള്ള ജോലി സിന്ധുവിനു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഭാരത് പെട്രോളിയത്തില്‍ ഡെപ്യൂട്ടി മാനേജറാണ് സിന്ധു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്ത കാര്യവും ജോലി സ്വീകരിച്ച വിവരവും സിന്ധുവിന്റെ അമ്മ പി വിജയ സ്ഥിരീകരിച്ചു. ഒളിമ്പിക്സ് വിജയത്തിനുശേഷം തിരിച്ചയപ്പോഴാണ് സിന്ധുവിന് ചന്ദ്രബാബു നായിഡു ജോലി വാഗ്ദാനം നല്‍കിയത്. നിലവില്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഈ ആന്ധ്രാപ്രദേശുകാരി.
സിന്ധു ജോലി സ്വീകരിച്ചതോടെ താമസം ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലേക്ക് മാറ്റും. നിലവില്‍ ഹൈദരാബാദില്‍ താമസിക്കുന്ന സിന്ധു പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനത്തിലാണ്. അന്താരാഷ്ട്ര കരിയറിനുശേഷം ഉയര്‍ന്ന ജോലിയില്‍ തുടരാനാകുമെന്ന് ഉറപ്പായതോടെയാണ് സിന്ധു വാഗ്ദാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജോലി വാഗ്ദാനത്തിന് പുറമെ മൂ!ന്ന് കോടി രൂപയും 1000 സ്ക്വയര്‍ യാര്‍ഡ് സ്ഥലവും ആന്ധ്രാ സര്‍ക്കാര്‍ സിന്ധുവിന് നല്‍കിയിരുന്നു. സിന്ധുവിന്റെ പരിശീലകന് പുല്ലേല ഗോപീചന്ദിന് അന്‍പത് ലക്ഷം രൂപയും ബാഡ്മിന്റണ്‍ അക്കാദമി തുടങ്ങാനുളള സ്ഥലവും നായിഡു സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് പി.വി സിന്ധു.
Discussion about this post