സാമൂഹ്യ വിരുദ്ധരുടെ ആക്രമത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന്‍ വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്നും പൃഥ്വിരാജ് പ്രഖ്യാപിച്ചു. തന്റെ മുന്‍കാല ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും പൃഥ്വി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നടന് തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയുന്നത്.
‘നിര്‍ഭയത്വം’ എന്ന അര്‍ത്ഥം വരുന്ന കറേജ് എന്ന തലക്കെട്ടോടെയാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് പോസ്റ്റിന്റെ തുടക്കം. അസമാന്യമായ ധൈര്യമാണ് നടിയുടേത്. ധീരമായ തീരുമാനമെടുത്ത നടിയ്ക്ക് വേണ്ടി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണമെന്നും നടന് പോസ്റ്റില്‍ ആവശ്യപ്പെട്ടു. തന്റെ ജീവിതം നിരന്തരം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുമെന്ന് അറിഞ്ഞിട്ടും അവള് തന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവളുടെ വാക്കുകള്‍ കാലത്തിനും ഭാഷയ്ക്കും അപ്പുറം മുഴങ്ങി കേള്‍ക്കും. ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ നിങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനാകില്ല. നിങ്ങള്‍ക്ക് മാത്രമേ അതിന് കഴിയൂ. കോടിക്കണക്കിന് ആളുകള്‍ പറയാന്‍ മടിക്കുന്ന കാര്യമാണ് തന്റെ സുഹൃത്ത് പറയുന്നത്. നിരവധി പേര്‍ക്ക് മാതൃകയും നിരവധി പേര്‍ക്ക് വഴികാട്ടുന്ന വെളിച്ചവുമാണ് നടിയുടെ തീരുമാനമെന്നും പൃഥ്വി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീകളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ഇനിമേല്‍ പറയില്ല. പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നേടിതന്ന ഓരോ കയ്യടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
[fb_pe url=”https://www.facebook.com/PrithvirajSukumaran/posts/1264047483650313″ bottom=”30″]
Discussion about this post