കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോയ വീട്ടില്‍ പോലീസ് പരിശോധന നടത്തി. മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍, ഒരു ടാബ്ലെറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. ആലുവ സബ്ജയിലില്‍ തിരിച്ചറിയില്‍ പരേഡ് നടക്കുന്നതിനിടെയാണ് പോലീസ് തിരച്ചില്‍ നടത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമാണ് സുനി കൊച്ചി ഗാന്ധിനഗറിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്. റെസിഡന്‍സ് അസോസിയേഷന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സുനി ഇവിടെ എത്തിയെന്ന് പോലീസിന് വ്യക്തമായത്.
ഇവിടെ ഇരുപത് മിനിറ്റോളം സുനി ചെലവിട്ടിരുന്നു. എന്നാല്‍ സുഹൃത്തിനെ കാണാന്‍ സാധിച്ചില്ലെന്നാണ് സുനി പോലീസിന് നല്കിയ മൊഴി. പോലീസ് ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല.
Discussion about this post