തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആകമിക്കപ്പെട്ട സംഭവത്തിലും തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളിലും സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പിടി തോമസിന്റെ പ്രസംഗം.
പിങ്ക് പോലിസും നൂറുകണക്കിന് നിരീക്ഷണ ക്യാമറകളുമുള്ള നഗരത്തിലാണ് സ്ത്രീസരസുരക്ഷയുടെ പേരില്‍ അധികാരമേറ്റെടുത്ത സര്‍ക്കാരിന് കീഴില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വാര്‍ത്തയറിഞ്ഞ് കേരളം ഞെട്ടിത്തെരിച്ച് നില്ക്കുമ്പോള് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമെന്ന് പോലും പറയാന്‍ പറ്റുന്ന കൈരളി ചാനല്‍ നടിയെ അധിക്ഷേപിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഉപേദശകനായ ജോണ്‍ ബ്രിട്ടാസ് മാപ്പ് പറഞ്ഞ് തലയൂരി. ഇരയുടെ പക്ഷമാണെന്ന് പറയുന്നവര്‍ ഇതിലൂടെ ആരെയാണ് സഹായിക്കുന്നത്.
മുഖ്യന്ത്രിയില്‍ നിന്നും സമാനമായ പരാമര്‍ശമുണ്ടായി.’നടിയുടെ ഡ്രൈവറോ, നടിയുടെ നേരത്തേയുള്ള ഡ്രൈവറോ’ എന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തി ഇരയെ അധിക്ഷേപിച്ചു. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തത്. കുറ്റവാളികളെ വെള്ളപൂശാനാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും ശ്രമിച്ചത്. നടിയെ അപകീര്‍ത്തിപ്പെടുത്താനും കുറ്റവാളികളെ വെള്ളപൂശാനും ശ്രമിച്ചതാണ്. ജോണ്‍ബ്രിട്ടാസ് പരസ്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രി മാപ്പ് പറഞ്ഞില്ല. പെണ്‍കുട്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. അതിന് പകരം കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഈ സംഭവം നടന്നപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷനെ കണ്ടില്ല, ഡിവൈഎഫ്ഐയെ കണ്ടില്ല, ഒരു പൊളിറ്റ് ബ്യൂറോ അംഗം മാനഭംഗപ്പെട്ട നിലയിലാണ് അവര്‍ ഇതിനെ കണ്ടത് എന്ന് പിടി തോമസ് പറഞ്ഞു. ഈ പരാമര്‍ശം വന്നതോടെ ഭരണപക്ഷം ബഹളം വെച്ചു.
സ്ത്രീ രക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വിഎസ് അച്യുതാനന്ദന് സഭ ചേരുന്നതിന് മുമ്പെങ്കിലും നടിയെ വിളിച്ചതില്‍ സന്തോഷം. അങ്ങ് ഈ സഭയില്‍ മിണ്ടണം മഹാമുനേ. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണോ മുന്‍ മുഖ്യമന്ത്രിയായ വിഎസ് എന്ന് വ്യക്തമാക്കണമെന്നും പി ടി തോമസ് വ്യക്തമാക്കി.
സാംസ്കാരിക മന്ത്രി എകെ ബാലനും മുന്‍ മന്ത്രി ഗണേഷ് കുമാറും പറഞ്ഞ സിനിമയിലെ മാഫിയാ ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്. അതൊന്നും അന്വേഷിക്കേണ്ട എന്നല്ലേ മുഖ്യമന്ത്രി പറയുന്നത്. അങ്ങയുടെ ഭരണപാടവത്തെയും ഇരട്ടചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ലങ്കാപുരിയെ ചുട്ടുകത്തിക്കും വിധം കേരളം ആളിക്കത്തും വിധം പ്രക്ഷോഭം ഉയരുമെന്നും പിടി തോമസ് പറഞ്ഞു.
Discussion about this post