ഡല്‍ഹി: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഓഫറുകള്‍ക്കു മുന്നില്‍ പിടിച്ചുനില്ക്കാന് ഭാരതി എയര്‍ടെല്‍ വോയിസ്, ഡേറ്റ് സര്‍വീസുകളിലെ ആഭ്യന്തര റോമിംഗ് നിരക്ക് എയര്‍ടെല്‍ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റോമിംഗിന് അധിക ഡാറ്റ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും എയര്‍ടെല്‍ അധികൃതര്‍ സൂചിപ്പിച്ചു.
അതേസമയം, രാജ്യാന്തര തലത്തില്‍ റോമിംഗ് നിരക്ക് തുടരും. വിദേശത്തേക്ക് പോകുന്ന ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ സിം ആക്ടിവേഷനും ബില്ലുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. എയര്ടെലല്ലിന്റെ 26.8 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ തീരുമാനങ്ങള്‍.
ഇതോടെ ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ കമ്പനികളും ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി എത്തുമെന്നാണ് സൂചന. ജിയോ തികച്ചും സൗജന്യമായ വോയിസ്, ഡാറ്റ ഓഫറുകളാണ് നല്കിരിക്കുന്നത്. സൗജന്യ റോമിംഗും നല്‍കുന്നുണ്ട്.
Discussion about this post