തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നിഷേധിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. കെ.എം മാണിയെ രക്ഷിക്കാനായാണ് താന്‍ ബിജുവിനോട് അങ്ങനെ സംസാരിച്ചത്. അതില്‍ വാസ്തവമായി യാതൊന്നുമില്ല.മാണി സാറിനെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
നേരത്തെ ഒരു ടെലിവിഷന്‍ ചാനലില്‍ അഭിമുഖം നല്കിയപ്പോള് ബിജു രമേശിനെതിരെ മോശമായി താന്‍ സംസാരിച്ചിരുന്നു. ഇതിന്റെ ക്ഷമാപണം എന്ന പേരില്‍ കൂടിയാണ് താന്‍ ബിജുവിനോട് മയത്തില്‍ സംസാരിച്ചതെന്നും പി.സി പറഞ്ഞു.ബിജു രമേശ് പാര്‍ട്ടിയില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
Discussion about this post