ജൗന്പുര്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വയസായെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി. അദ്ദേഹത്തിന് ക്ഷീണം തോന്നുന്നുണ്ടാവുമെന്നും വിശ്രമിക്കാന്‍ അനുവദിക്കണമെന്നും രാഹുല്‍ പറഞ്ഞു. എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുപിയില്‍ യുവാക്കളുടെ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
. ജൗന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മോദിയ സഹായിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് താന്‍ അഖിലേഷ് യാദവിനോട് പറഞ്ഞിട്ടുണ്ട്. അഖിലേഷ് മുഖ്യമന്ത്രിയാവുന്നതോടെ മോദിക്ക് കുറച്ച് വിശ്രമം കിട്ടുമെന്നും രാഹുല്‍ പറയുന്നു. പ്രധാനമന്ത്രി വാരാണസിയില്‍ നടത്തിയ റോഡ്ഷോകളേയും രാഹുല്‍ പരിഹസിച്ചു. മോദിയുടെ അച്ഛേ ദിന് സിനിമ ഒരു പരാജയമാണെന്നും അത് കൊണ്ട് അത് പൊതു ജനങ്ങള്‍ക്ക് കാണാനായി റിലീസ് ചെയ്തില്ലെന്നും രാഹുല്‍ പരിഹസിച്ചു.
Discussion about this post