യാങ്കോണ്‍: ബുദ്ധമതത്തെ അപമാനിച്ചതിന് ന്യൂസിലാന്റ് സ്വദേശികള്‍ക്ക് തടവു ശിക്ഷ.ബാര്‍ മാനേജറേയും അയാളുടെ ബിസിനസ് പങ്കാളികളേയുമാണ് മ്യാന്മറിലെ കോടതി രണ്ടര വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് വിധിച്ചത് . ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ബാറിന്റെ പരസ്യത്തില്‍ ഹെഡ്ഫോണ് ധരിച്ച ബുദ്ധന്റെ ചിത്രം ഉപയോഗിച്ചതിനാണ് ശിക്ഷ. ഫിലിപ് ബ്ലാക്ക്വുഡ് (32)ടുന് ടുറൈന് (40) ഹുത് കോ ലെവിന്‍ (26) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പരസ്യം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.സംഭവം വിവാദമായതോടെ ഇവര്‍ ഓണ്‍ലൈന്‍ പരസ്യം പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം ശിക്ഷാവിധി ന്യായമാണെന്നും ബുദ്ധമതത്തേയോ മറ്റേതൊരു മതത്തേയോ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണെന്നും ബുദ്ധ മത സംഘടനയിലെ അംഗങ്ങളിലൊരാളായ പൊ ഷ്വേ പറഞ്ഞു. കോടതിയുടെ വിധിയില്‍ തങ്ങള്‍ അപ്പീല്‍ നല്‍കുമെന്ന് ഫിലിപ് ബ്ലാക്ക്വുഡ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post