പാലക്കാട്: വാളയാറില്‍ വീണ്ടും ബലാത്സംഗം. തിങ്കളാഴ്ച വാളയാറില്‍ വിഷം കഴിച്ചു മരിച്ച ഇരുപതുകാരി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് ഒന്നിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കടന്ന അയല്‍വാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനുശേഷം ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപെടുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ പിന്തുടരുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് മരിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനിടെയാണ് പുതിയ പീഡന വിവരവും പുറത്തുവരുന്നത്. ഈ സംഭവത്തില്‍ സഹോദരങ്ങളുടെ ബന്ധുക്കളും അയല്‍വാസിയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post