തിരുവനന്തപുരം: സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിലെത്തി. ദുബായി യാത്രയ്ക്ക് ശേഷം അടുത്ത ആഴ്ചയോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും എന്നാണ് വിവരം.
നിശ്ചയിച്ചതിലും നാല് ദിവസം മുൻപേയാണ് മുഖ്യമന്ത്രി ദുബായിൽ എത്തുന്നത്. അദ്ദേഹത്തിനൊപ്പം കുടുംബവും ഉണ്ട്. സിംഗപ്പൂർ യാത്ര വെട്ടിക്കുറയ്ക്കാനുണ്ടായ കാരണം വ്യക്തമല്ല.
ഇന്ന് മന്ത്രിസഭ യോഗം ചേർന്നിരുന്നു. ഇതിൽ സിംഗപ്പൂരിൽ നിന്നും ഓൺലൈൻ ആയി മുഖ്യമന്ത്രി പങ്കെടുക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാൽ ഇന്ന് അദ്ദേഹം ദുബായിൽ എത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തത്. നേരത്തെ 19 മുതൽ 21 വരെ ദുബായിൽ തങ്ങാനായിരുന്നു തീരുമാനം.
അടുത്ത നാല് ദിവസം മുഖ്യമന്ത്രി ദുബായിൽ തുടരും. ഇതിന് ശേഷം അദ്ദേഹം കേരളത്തിലേക്ക് തിരിക്കും. തിങ്കളാഴ്ചയാകും അദ്ദേഹം കേരളത്തിൽ എത്തുക. നേരത്തെ 22-ാം തീയതി കേരളത്തിൽ മടങ്ങി എത്താനായിരുന്നു തീരുമാനം.
Discussion about this post