എറണാകുളം: ഒരിടവേളയ്ക്ക് ശേഷം നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ. ഹിന്ദുക്കളെ ജാതിയുടെ പേരിൽ വേർതിരിക്കാൻ ശ്രമിക്കേണ്ടെന്ന ധ്വനി നൽകുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം രാത്രി കൽപ്പാത്തി ക്ഷേത്രത്തിൽ പ്രാർത്ഥിക്കണമെന്ന് ശാഠ്യം പിടിച്ച നടനെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട.സർവ്വത്ര ശിവം. എന്നാണ് നടൻ ഫേസ്ബുക്കിൽ എഴുതിയത്. ദീർഘനാളുകൾക്ക് ശേഷം പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൊരുൾ തേടുകയാണ് സോഷ്യൽ മീഡിയ.
കൽപ്പാത്തി ക്ഷേത്രത്തിൽ തടഞ്ഞ സംഭവത്തെ ജാതീയ വത്കരിക്കാനുള്ള ശ്രമമാണ് നടൻ നടത്തിയത് എന്നാണ് ഒരു വിഭാഗം പറയുന്നത്. ദളിത് സമുദായത്തിലെ അംഗമായതിനാലാണ് ക്ഷേത്രത്തിൽ കയറുന്നതിൽ നിന്നും തന്നെ തടഞ്ഞത് എന്നാണ് നടൻ അർത്ഥമാക്കുന്നത് എന്നും സോഷ്യൽ മീഡിയ പറയുന്നു. എന്നാൽ നടന്റെ പോസ്റ്റിനെ മമ്മൂട്ടിയുടെ വിഷയവുമായി താരമത്യപ്പെടുത്തി വ്യാഖ്യാനിക്കുന്നവരും ഉണ്ട്.
ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ ഇനി ഇടത് ജിഹാദികൾ ശ്രമിക്കേണ്ട എന്നാണ് നടൻ പറയുന്നത് എന്നും സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു. ഇത്രയും നാൾ പലതിന്റെയും പേരിൽ ഹിന്ദുക്കളെ ഇടത് ജിഹാദി വിഭാഗം തമ്മിലടിപ്പിച്ചു. ഇനി മമ്മൂട്ടിയുടെ പേരിലും അതിന് ശ്രമിച്ച് കുടുംബം പോറ്റാൻ നോക്കേണ്ട എന്നാണ് നടൻ അർത്ഥമാക്കുന്നത് എന്നും സോഷ്യൽ മീഡിയ പറയുന്നു.
Discussion about this post