പാലക്കാട്: ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടൻ വിനായകനും നാട്ടുകാരും തമ്മിൽ തർക്കം. കൽപ്പാത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രി കയറുന്നതുമായി ബന്ധപ്പെട്ടാണ് നടനും നാട്ടുകാരും തമ്മിൽ തർക്കം ഉണ്ടായത്.
രാത്രി 11 മണിയോടെയായിരുന്നു നടൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കണമെന്ന് നിർബന്ധം പിടിയ്ക്കുകയായിരുന്നു. ക്ഷേത്ര ദർശനത്തിന് അനുവദിച്ചിട്ടുള്ള സമയം അവസാനിച്ചുവെന്നും അതിനാൽ പിറ്റേ ദിവസം വരാനും വിനായകനോട് നാട്ടുകാർ പറഞ്ഞു. എന്നാൽ പറ്റില്ലെന്ന് വിനായകൻ പറയുകയായിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് നടൻ ശാഠ്യം പിടിച്ചതോടെയായിരുന്നു തർക്കം ആരംഭിച്ചത്.
നാട്ടുകാരിൽ ചിലർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തുവന്നത്. താൻ ഭഗവാനെ കാണാൻ വേണ്ടിയാണ് ഇവിടെ എത്തിയത് എന്ന് നടൻ പറയുന്നതായി വീഡിയോയിൽ കാണാം. ഒന്ന് മാറി നില്ലെടാ എന്ന് പറഞ്ഞ് നടൻ നാട്ടുകാരോട് ആക്രോശിക്കുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്.
Discussion about this post