Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘ബിഷപ് പങ്കെടുക്കുന്ന പരിപാടിയില്‍ സ്ലീവ്ലെസ് ടോപ്പ് ധരിക്കരുത്’, വനിതാ ദിനപരിപാടിയില്‍ സിനിമാ പ്രവര്‍ത്തകയ്ക്ക് അവഹേളനം

by Brave India Desk
Mar 10, 2017, 08:53 am IST
in Entertainment
Share on FacebookTweetWhatsAppTelegram

ബിഷപ് പങ്കെടുക്കുന്ന പരിപാടിയില്‍ സ്ലീവ്‌ലെസ് ടോപ്പ് ധരിക്കരുതെന്ന് വിചിത്രമായ നിര്‍ദ്ദേശം നല്‍കി സംഘാചകര്‍. വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകയ്ക്കാണ് വസ്ത്രധാരണത്തിന്റെ പേരില്‍ അവഹേളനം നേരിട്ടത്. കോട്ടപ്പുറം രൂപതാ മെത്രാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശേരി ഉദ്ഘാടകനായ പരിപാടിയില്‍ നിന്ന് സിനിമാ പ്രവര്‍ത്തകയായ ശ്രുതി നമ്പൂതിരിക്കാണ് അവഹേളനം നേരിട്ടത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

സംഘാടകരില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയത്. പരിപാടിയുടെ നോട്ടീസില്‍ അച്ചടിക്കുന്നതിന് ഒരു ഫോട്ടോ വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഒരു ഫോട്ടോ അയച്ചു കൊടുത്തു. സ്ലീവ്‌ലെസ് ടോപ്പ് ധരിച്ച ഫോട്ടോയാണ് അയച്ചു കൊടുത്തത്. സ്ലീവ്‌ലെസ് ചിത്രം മാറ്റി ചോദിച്ചുവെങ്കിലും ശ്രുതി പ്രതികരിച്ചില്ല. പിന്നീട് തല മാത്രം വെട്ടിയെടുത്ത് നോട്ടീസ് അച്ചടിച്ചു. തുടര്‍ന്ന് ബിഷപ്പ് പങ്കെടുക്കുന്നതിനാല്‍ സ്ലീവ്‌ലെസ് ധരിച്ച് വരരുതെന്ന് സംഘടാകര്‍ നിര്‍ദ്ദേശിച്ചു. സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാത്തവരുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് ശ്രുതി തന്നെ തീരുമാനിക്കുകയായിരുന്നു.

ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അപ്പോള്‍ ഇതാണ് സൂര്‍ത്തുക്കളെ വിമെന്‍സ് ഡെയ് യുടെ അങ്ങേ മുഖം. ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ വിമെന്‍സ് ഡെയ് പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. നോട്ടിസ് പ്രിന്റ് ചെയ്യാന്‍ എന്റെ ഒരു ഹൈ റെസൊല്യൂഷന്‍ ഫോട്ടോ ആവശ്യപ്പെട്ട് സംഘാടക മെസെജ് അയച്ചപ്പോള്‍ ഞാന്‍ എന്റെ വര്‍ക്കിനിടയിലായിരുന്നു. പെട്ടെന്ന് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനാല്‍ എന്റെ ഫോണില്‍ ആകെയുണ്ടായിരുന്ന ഒരു ഹൈ റെസൊല്യൂഷന്‍ പിക്ച്ചര്‍ ഞാന്‍ അവര്‍ക്ക് അപ്പോള്‍ തന്നെ അയച്ചുകൊടുത്തു. ആ ഫോട്ടോയില്‍ ഞാന്‍ സ്ലീവ്‌ലെസ്സ് ടോപ്പ് ആയിരുന്നു ധരിച്ചിരുന്നത്. അത് കണ്ടയുടന്‍ (എന്റെ തലമാത്രം ക്രോപ്പ് ചെയ്ത് ഒട്ടിച്ച നോട്ടിസോടൊപ്പം ) താഴെക്കാണും പ്രകാരം സംഘാടകയുടെ മറുപടി വന്നു. ഒരു സ്ത്രീയെ അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പോലും നിഷേധിച്ച് തനത് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ മാനിക്കാതെ ഇവരൊക്കെ എന്ത് സ്ത്രീദിനമാണ് ആഘോഷിക്കുന്നത്? ഈ കാപട്യത്തെയോര്‍ത്ത്, ഇത്തരം പരിപാടികളുടെ ഉദ്ദേശശുദ്ധിയെയോര്‍ത്ത് സഹതാപമാണ് തോന്നുന്നത്.

 

[fb_pe url=”https://www.facebook.com/photo.php?fbid=10212565813567327&set=pcb.10212565788486700&type=3″ bottom=”30″]

Tags: bishopdresssruthi namboodiriwomens day
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies