തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെ ക്ഷേത്ര പരിസരത്തും തലസ്ഥാന നഗരിയൊട്ടാകെയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 200 പിങ്ക് വളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. തിരക്ക് കണക്കിലെടുത്ത് ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനൊപ്പം പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിന്റെ തിരക്കിലാണ് ഭക്തര്‍. അതേസമയം തെരുവോര കച്ചവടം തകൃതിയാണ്.
Discussion about this post