വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകാനുളള ഇന്ത്യയുടെ നീക്കം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റിന്റെ സൈനിക സേവന സമിതിയില്‍ പാക്ക് ഭീകരര്‍ ഇന്ത്യയില്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പ്രസ്താവന നടത്തവെയാണ് മുതിര്‍ന്ന സൈനികന് ജനറല്‍ ജോസഫ് എല്‍ വോട്ടല്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇരുരാജ്യങ്ങളെയും കുറിച്ച് തെറ്റായ ധാരണയാണുളളതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ആണവശക്തികളാണ്. ഇരുവരും തമ്മില്‍ തുടരുന്ന ശത്രുത ആണവായുധ പ്രയോഗത്തിലേക്ക് നീങ്ങാം. ഇന്ത്യയുടെ ആശങ്കകളും അദ്ദേഹം പങ്ക് വച്ചു.
ഇന്ത്യയ്ക്കെതിരെയുളള ഭീകരാക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന സൈനിക നടപടികള്‍ക്കും കാര്യമായ പ്രതികരണം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. അമേരിക്കന്പാക്ക് ബന്ധത്തിലും വെല്ലുവിളികളുണ്ടെന്നും ഈ കാര്യത്തില്‍ പാക്കിസ്ഥാന് സൈന്യവുമായി സഹകരിച്ച് ഒരു നിലപാട് എടുക്കേണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചു.
Discussion about this post