ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണം വരാന്‍ സാധ്യത. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാല് വീതം സീറ്റുകളാണ് ഇരു കക്ഷികള്‍ക്കും ഉള്ളത്. 60 അംഗസഭയില്‍ ബിജെപിയ്ക്ക് 21 സീറ്റുകളാണ് ഉള്ളത്.
എന്‍പിഎഫ് നേതാക്കള്‍ ശനിയാഴ്ച രാത്രി കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് കക്ഷികളുടെ പിന്തുണ ഉറപ്പായാല്‍ ബി.ജെ.പിക്ക് 29 പേരുടെ പിന്തുണയാകും. പിന്നെ
ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരംഗവും ഒരു തൃണമൂല്‍ അംഗവും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. ഈ മൂന്നു പേരില്‍ രണ്ട് പേരുടെ പിന്തുണ ഉറപ്പിച്ചാല്‍ ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാനാകും.
Discussion about this post